Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Building

Pathanamthitta

എ​ട്ടു വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​വാ​തെ ഇ​ള​ങ്ങ​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം

അ​ടൂ​ർ: പ​ണി തു​ട​ങ്ങി എ​ട്ടു വ​ർ​ഷ​മാ​യി​ട്ടും എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​യി​ല്ല. ഏ​നാ​ത്ത് ഇ​ള​ങ്ങ​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടംപ​ണി​യാ​ണ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. 2018-ലാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. കൊ​റോ​ണ കാ​ല​ത്തും, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ​ണി മു​ട​ങ്ങി​യി​രു​ന്നു. ഫ​ണ്ട്‌ ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ല​താ​മ​സ​വും പ​ണി​യെ ബാ​ധി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കി​ഫ്‌​ബി ഫ​ണ്ടി​ൽ നി​ന്ന് 92.20 ല​ക്ഷ​വും, എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള 25 ല​ക്ഷ​വും ചേ​ർ​ത്തു​ള്ള തു​ക​യി​ലാ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.

നാ​ല് ക്ലാ​സ് മു​റി​ക​ൾ, ഓ​ഫീ​സ്, ശൗ​ചാ​ല​യം തു​ട​ങ്ങി​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ട​മാ​ണ് പ​ണി​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ണി വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്കൂ​ൾ പി​ടി​എ ക​ള​ക്‌​ടർക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ​രാ​തി.

Kerala

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി

ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും താഴേക്ക് ചാ​ടി. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ചാ​ടി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.15ഓ​ടെ​യാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ​ത്. അ​തേ​സ​മ​യം, കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up